Wednesday, September 17, 2008

പ്രശാന്തിനിയും മച്ചുവും പിന്നെ പി. എസ്‌. സി യും

ഇത്തവണ മച്ചു ഞങ്ങളുടെ കൂട്ടുകാരിയും സഹമുറിയത്തിയുമായ പ്രശാന്തിനിയ്ക്ക്‌ ഒരു ജോലി വാങ്ങിക്കൊടുക്കാനുള്ള പ്രയത്നത്തിലാണ്‌. മച്ചുവിണ്റ്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്‌ പ്രശു, അതിണ്റ്റെ ഒരു അധികാരവും സ്നേഹവും പ്രശുവിണ്റ്റെ മേല്‍ മച്ചു കാണിക്കാറുണ്ട്‌.

മച്ചു: എഡേയ്‌ പ്രശൂ, പി എസ്‌ സി ടെസ്റ്റ്‌ എഴുതുന്നുണ്ടോഡേയ്‌?
പ്രശു: ഇല്ലെഡെ
മച്ചു: എഴുത്‌ പ്രശാന്തിനീ.. ഒന്ന്‌ ട്രൈ ചെയ്യഡെ. അപ്പ്ളിക്കേഷന്‍ ഫോം തൊഴില്‍ വീഥിയിലുണ്ട്‌.
പ്രശു: ഓ .. ശരി.

(രണ്ട്‌ ദിവസത്തിനു ശേഷം)

മച്ചു: എഡേയ്‌, അത്‌ അയച്ചാ?
പ്രശു: യേത്‌?
മച്ചു: പി എസ്‌ സി ഡെ
പ്രശു: ഇല്ലെഡെ, ഫോം വെട്ടി എടുക്കണ്ടേഡേ
മച്ചു: ഞാന്‍ ചെയ്തോളാം

(മച്ചു ഫോം വെട്ടിയെടുത്ത്‌ പ്രശാന്തിനിക്ക്‌ കൊടുത്തു. രണ്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷം)

മച്ചു: ഫില്‍ ചെയ്തൊഡെയ്‌?
പ്രശു: ഓ ഇല്ലെഡെ
മച്ചു: എന്തുവാ പ്രശാന്തിനീ? ഇതു കൂടെ ചെയ്യാനൊക്കത്തില്ലേ നിനക്ക്‌? ഇങ്ങ്‌ താ.
പ്രശു: നീയതെവടാ വച്ചത്‌?
മച്ചു: ഇവളെക്കൊണ്ട്‌ തോറ്റു..

(മച്ചു റൂം മുഴുവന്‍ അരിച്ചു പെറുക്കി. അവസാനം എവിടെയോ പറന്നു കളിച്ചിരുന്ന ആ ഫോം കണ്ടുപിടിച്ചു. അത്‌ പൂരിപ്പിച്ചു. ഒരു കവറിലിട്ട്‌ അഡ്രസ്സ്‌ എഴുതി സ്റ്റാമ്പ്‌ ഒട്ടിച്ച്‌ പോസ്റ്റ്‌ ചെയ്തു. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം. )

മച്ചു: പ്രശൂ, ഇന്നാ ഹാള്‍ ടിക്കറ്റ്‌. വല്ലതും പ്രിപേര്‍ ചെയ്യെഡെയ്‌.
പ്രശു: അവിടെങ്ങാനും വച്ചൊഡെ. (പുച്ഛ ഭാവം)

(പരീക്ഷയുടെ തലെന്ന്‌)

മച്ചു: നീ വല്ലതും നോക്കിയൊഡേ?
പ്രശു:നിനക്ക്‌ വേറെ പണിയൊന്നുമില്ലേ മച്ചു?
മച്ചു: നാളെയാ എക്സാം. പൊക്കോണം കെട്ടോഡേയ്‌..

(പരീക്ഷ പ്രമാണിച്ച്‌ അന്ന് വൈകീട്ട്‌ പ്രശു ഹോസ്റ്റലില്‍ നിന്നു വീട്ടിലേക്ക്‌ പോയി. പരീക്ഷയുടെ പിറ്റേന്ന് ഹോസ്റ്റലില്‍.. )
മച്ചു: എങ്ങനൊണ്ടായിരുന്നെഡെയ്‌?
പ്രശു: ബുദ്ധിമുട്ടായിരുന്നു. കിട്ടില്ലെഡെ.
മച്ചു: ഇപ്പ മനസ്സിലായാ ഒരു ജോലി കിട്ടാനുള്ള വെഷമം? ഇതുപോലെ ടെസ്റ്റ്‌ എഴുതി ജയിച്ചാലെ ജോലിയൊക്കെ കിട്ടൂ. മനസ്സിലായാ?
പ്രശു: ഒന്നു പോഡേ.

കുറെ നാളുകള്‍ക്ക്‌ ശേഷം ഞാന്‍ പ്രശാന്തിനിയുടെ ഈ മടിയുടെ കഥ മറ്റുള്ള കൂട്ടുകാരുടെ അടുത്ത്‌ അവതരിപ്പിച്ചു. പ്രശു എന്നോട്‌ രഹസ്യമായി പറഞ്ഞു. എഡെ, അന്നു എന്ത്‌ സംഭവിച്ചെന്ന് അറിയാവോ? മച്ചൂനോട്‌ പറയണ്ടാ. ഞാന്‍ അന്ന് പരീക്ഷാകേന്ദ്രം മാറിച്ചെന്നെഡെ. അവിടെ ചെന്നിട്ടാണ്‌ അറിഞ്ഞത്‌. ഹാള്‍ ടിക്കറ്റ്‌ നോക്കിയില്ലെഡെ.
എന്നിട്ട്‌? - എനിക്ക്‌ ആകാംക്ഷയായി. - ശരിക്കുള്ള സ്തലത്തെത്താന്‍ വൈകിയോ?
പ്രശു പറഞ്ഞു: നീ മച്ചൂനോട്‌ പറയരുത്‌... ഞാന്‍ വീട്ടിലേക്ക്‌ തിരിച്ച്‌ പൊയെഡെ. !!!!!!

3 comments:

ഗുണ്ടൂസ് said...

"പ്രശാന്തിനിയും മച്ചുവും പിന്നെ പി. എസ്‌. സി യും"

ഒരു വിളിപ്പാടകലെ said...

dhanuuu i felt as if i were in that hostel room !!!

Shaiju Rajendran said...

പല കാര്യങ്ങളും ഞാന്‍ നിര്‍ബന്ധിച്ചു ചെയ്യിക്കാറുള്ള ഒരു ഫ്രണ്ടിന്റെ കാര്യമാണ് ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. ലളിതമായ നല്ല വായനാനുഭവം.