Friday, December 15, 2006

ഏകാന്തതയുടെ കാമുകി

ഏകാന്തതയുടെ കാമുകി

നിന്റെ സന്തോഷം പങ്കുവയ്ക്കൂ.. അത്‌ ഇരട്ടിയാകും. സന്തോഷം മാത്രം പങ്കു വയ്ക്കൂ.. ഏകാന്തതയില്‍ ഒരു കൂട്ടു മോഹിച്ച്‌ ഏകാന്തതയുടെ മനോഹാര്യത നശിപ്പിക്കാതിരിയ്ക്കൂ.. അതിന്റെ ലാസ്യ ഭാവത്തില്‍ ഇഴുകിച്ചേരൂ... എന്റെ മനസ്സ്‌ എന്നോടിത്‌ പറയാന്‍ തുടങ്ങി കാലമേറെയായി. സൗഹൃദങ്ങള്‍ ചാപല്യമാകുമ്പോള്‍, ആത്മാര്‍ഥത മനസ്സില്‍ നിറയുമ്പോള്‍, നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങള്‍ ഒരു വിങ്ങലായി മനസ്സില്‍..

അവസാന സുഹൃത്തും, "ഞാന്‍ നിന്നെ സ്നേഹിച്ചു പോകും.." എന്ന് പറഞ്ഞ്‌ പിരിയുമ്പൊള്‍, ഏകാന്തതയെ ഞാന്‍ വീണ്ടും കൂട്ടുവിളിക്കുന്നു.. ഒരിക്കലും എന്നെ വിട്ട്‌ പിരിയാത്ത എന്റെ ആത്മാര്‍ഥ സുഹൃത്തായി..

എന്നെ ഏകാന്തതയുടെ കാമുകിയാക്കി, എന്റെ ജീവിതപങ്കാളിയും അകലങ്ങളിലിരുന്ന് എന്നെ നോക്കി ചിരിക്കുന്നു..

***

13 comments:

Sreejith K. said...

അതെന്താ ഗുണ്ടൂസ് ഒറ്റയ്ക്കായിപ്പോയേ, ഞങ്ങള്‍ ഒക്കെയില്ലേ കൂടെ.

ജീവിതപങ്കാളിയെ അവിടെ ഒറ്റയ്ക്കാക്കാതെ അങ്ങോട്ട് പോയി ചേരൂ. ഏകാന്തത ഒരാള്‍ക്ക് മാത്രമല്ലല്ലോ

സു | Su said...

ഏകാന്തതയാണ് പലപ്പോഴും നല്ലത്.

ഗുണ്ടൂസേ :) സ്വാഗതം.

ഞാന്‍ ഇവിടെയുള്ളപ്പോള്‍ ഗുണ്ടൂസ് ഒറ്റയ്ക്കാവില്ല. ;)

chithrakaran ചിത്രകാരന്‍ said...

ഉള്ളിലെ എകാന്തതയിലെക്കു നോക്കുംബോഴണല്ലോ അനേകപ്രതിബിംബ്ങ്ങളെ കാണുന്നതും, അവയില്‍ ചിലതെല്ലാം നമ്മുടെ സൃഷ്ടികളായി പിറക്കുന്നതും !! പടിപ്പുരക്ക്‌ പുറത്തുനിന്ന് എത്തിനോക്കാതെ നിങ്ങളുടെ മനസിനകത്തേക്ക്‌ പ്രവേശിക്കു... നല്ല സൃഷ്ടികള്‍ ഇനിയും വരട്ടെ !!!! ഭാവുകങ്ങള്‍.

ഉണ്ണിക്കുട്ടന്‍ said...
This comment has been removed by the author.
ഗുണ്ടൂസ് said...

ശ്രീജിത്തേ, നന്ദി. ശ്രമിക്കുന്നുണ്ട്‌. ദൈവം പോലും കനിയുന്നില്ല മാഷെ.

സു, എനിക്ക്‌ സന്തോഷമായി. നന്ദി.

ചിത്രകാരാ, തീര്‍ച്ചയായും. നന്ദി.

--ഗുണ്ടൂസ്‌

ഉണ്ണിക്കുട്ടന്‍ said...

നന്നായിട്ടുണ്ട്‌ ഗുണ്ഡൂസ്‌? എന്തിനാ ഏകാന്തതയുടെ കാമുകി ആവണേ? ഞങ്ങള്‍ (പ്രത്യേകിച്ചു ഞാന്‍)ഒക്കെ ഇവിടെ ഇല്ലെ? തെറ്റിധരിക്കല്ലേ... വെറുതെ ഒരു കൂട്ടിന്‌...ചുമ്മാ :)

Inji Pennu said...

ഏകാന്തതയുടെ അപാരാ‍ാ തീരം....
ഗുണ്ടൂസ് പെണ്ണേ കുയിലാളെ, നോ ഏകാന്തത ഹിയര്‍ ഓക്കെ...ചിരിച്ചെ...കണവന്‍സിനോട് വേഗം കൊണ്ടോവാന്‍ പറ...

Anonymous said...

ഇവിടെ എത്തിയില്ലെ, ഇനി ഏകാന്തത എന്നൊരു പ്രശ്നം കഭീ നഹീ..:) അതുകൊണ്ട് വലതുകാല്‍ വച്ച് കയറി, ഏതെങ്കിലും ഒരു സീറ്റിലേക്കു ഇരുന്നാട്ടെ.

ബിന്ദു.

shebi.... said...

ഏകാന്തത ആത്മീയമായ ഒഅരിടമാണ്. അതുകൊണ്ട് തന്നെ ആന്തരികവും, ഭൌതികവുമായെല്ലാം അനുഭവിക്കുന്ന ഏകാന്തത തീര്‍ത്തും സ്വകാര്യമായ ചില അനുഭവങ്ങള്‍ സമ്മാനിക്കും

asdfasdf asfdasdf said...

ഗുണ്ടൂസേ സ്വാഗതം.
ഏകാന്തതയുടെ അപാര തീരം. :)

രാജീവ്::rajeev said...

ഏകാന്തതയില്‍ ഒരു കൂട്ടു മോഹിച്ച്‌ ഏകാന്തതയുടെ മനോഹാര്യത നശിപ്പിക്കാതിരിയ്ക്കൂ.. അതിന്റെ ലാസ്യ ഭാവത്തില്‍ ഇഴുകിച്ചേരൂ... :)
നന്നായിട്ടുണ്ട് ഗുണ്ടൂസെ. :)
ഗുണ്ടൂസെന്ന പേര് എനിക്കൊത്തിരി ഇഷ്ടായി.:)

Binoy said...

Gnduse Kollam...
Nannayittundu.....
Enikum undu ethu polloru Gundusu...
Angakalle engane thanniye errikunna...orall......
Binoy....

Shaiju Rajendran said...

ഏകാന്തതയെ സന്ദേശവാഹകനാക്കൂ. പരസ്പരം. അങ്ങനെ അത് മറി കടക്കൂ.