Sunday, July 7, 2013

ചില വികട തമാശകൾ

ചില വികട തമാശകൾ 

ആരേയും വിഷമിപ്പിക്കാനല്ല ഇത് എഴുതുന്നത്. വിഷമം തോന്നിയെങ്കിൽ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുന്നു .

1.

കരാരവിന്ദേന പദാരവിന്ദം 
മുഖാരവിന്ദേ വിനിവേശയന്തം 
വടസ്യ പത്രസ്യ പുടേ ശയാനം 
ബാലം മുകുന്ദം മനസാ സ്മരാമി.

കരാരവിന്ദേ കരുവാന്റെ ചെക്കൻ 
മുഖാരവിന്ദേ മൂശാരി രാമൻ 
വടസ്യ പത്രസ്യ വടികൊണ്ടടിച്ചു 
ബാലൻ മുകുന്ദൻ കരഞ്ഞുംകൊണ്ടോടി.

2.

ഗീതാ ശ്ലോകങ്ങൾ 

ഒന്ന് 

കാപ്പിയോ ചായയോ മേലിൽ 
ശീലിക്കേണ്ടൂ ജനാർദ്ദനാ ?

കാപ്പി ചൂടാണായതിനാൽ 
ചായയാണിപ്പോഴുത്തമം .

രണ്ട് 

അടക്കാകഷ്ണമെങ്ങോട്ട് 
തുപ്പേണ്ടൂ ജഗദീശ്വരാ  ? 

ഇവിടെത്തന്നെ തുപ്പ്യാലും 
തെറ്റില്ലെന്റെ ധനഞ്ജയാ.

3.

ഉദയഗിരി ചുവന്നൂ ഭാനുബിംബം വിളങ്ങീ 
നളിനമുകുളജാലേ മന്ദഹാസം വിരിഞ്ഞൂ 
പനിമതി മറവായ്‌  ശംഖനാദം മുഴങ്ങീ 
ഉണരുക കണികാണ്മാൻ  അംബരേശംബരേശാ !

ഉദയഗിരി ചുവന്നൂ ആന കുന്തം വിഴുങ്ങീ 
നളിനി മുളകുചാറേ ഹന്ത! മോന്തിക്കുടിച്ചൂ 
പനി മതി മറവായി ശങ്കു നാദം മുഴക്കീ 
ഉണരുക കണികാണ്മാൻ  അംബരേശംബരേശാ !

4. 

കല്ല്യാണരൂപീ വനത്തിന്ന് പോകാൻ 
വില്ലും ശരം കൈപിടിച്ചോരു നേരം 
മെല്ലേ പുറപ്പെട്ടു പിന്നാലെ സീത 
കല്ല്യാണി നീ ദേവി ശ്രീരാമ രാമാ!

കല്ല്യാണാരൂപി വയറ്റീന്ന് പോവാഞ്ഞ് 
വില്ലും ശരം കൊണ്ട് കുത്തിതുടങ്ങീ 
അപ്പോൾ പുറപ്പെട്ടു പിന്നാലെ തീട്ടം 
നാറീട്ട്  വയ്യെന്റെ ശ്രീരാമരാമാ!


******

കടപ്പാട് : എന്റെ അമ്മ, കഥകളിൽ മാത്രം ഞാൻ കേട്ടിട്ടുള്ള  'കേമേട്ടൻ'.

2 comments:

Unknown said...

അടക്കാകഷ്ണമെങ്ങോട്ട്
തുപ്പേണ്ടൂ ജഗദീശ്വരാ ?

ഇവിടെത്തന്നെ തുപ്പ്യാലും
തെറ്റില്ലെന്റെ ധനഞ്ജയാ.

Raman said...

"അറിഞ്ഞില്ല, അറിയാൻ ഏറെ വൈകി " എന്ന സർഗം സിൽമേലെ നെടുമുടി ശൈലിയിൽ ഒന്ന് പറഞ്ഞ് ടീച്ചർടെ അടുത്തൊന്ന് പോണം.