Thursday, July 18, 2013

ജ്ഞാനം

       
ജ്ഞാനം


         രാമായണ മാസൊക്ക്യല്ലേ, ഇനീപ്പൊ രാമായണൊക്കെ വായിച്ചില്ല്യാന്ന്‌ വേണ്ട. ദോഷങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ പോയ്ക്കോട്ടെ, എന്ന്‌ കരുതി ആണ്‌ രാമായണം എടുത്തത്‌.. ..    വീട്ടില്‍ അമ്മയാണ്‌ രാമായണം വായിക്കാറ്‌.  ..     ഞാന്‍ ഇതു വരെ രാമായണം കഥാരൂപത്തില്‍ ഉള്ളതേ വായിച്ചിട്ടുള്ളു.    അതും സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത്‌.      

         
          എന്തായാലും ഒരു നല്ല തുടക്കത്തിനായി ആമുഖത്തില്‍ നിന്ന്‌ തന്നെ തുടങ്ങാം എന്ന്‌ കരുതി.   തുഞ്ചത്ത്‌ എഴുത്തശ്ശണ്റ്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌.  ..     ആമുഖം കഴിഞ്ഞപ്പോള്‍ അതാ സൂചിക.    ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന തലേക്കെട്ടിനടിയില്‍ പലവിധ പ്രശ്നപരിഹാരത്തിനായി വായിക്കേണ്ട കാണ്ഡങ്ങളെപ്പറ്റി കണ്ടപ്പോള്‍ ഒന്ന്‌ കണ്ണോടിച്ചു. സന്താന ലബ്ധി, വിവാഹം, വിദ്യാഭ്യാസം, ജോലി, അങ്ങനെ പല പരിഹാരങ്ങള്‍ക്കിടയില്‍ 'സന്തതികളുടെ ഉന്നതിയ്ക്കും സത്സ്വഭാവത്തിനും' എന്ന്‌ കണ്ടു.     മറ്റുള്ളതിലൊന്നും താല്‍പര്യം തോന്നാത്തതിനാലും ഇതില്‍ പ്രത്യേക താല്‍പര്യം തോന്നിയതിനാലും ഞാന്‍ അതു ഒന്ന്‌ വായിച്ചിട്ടു തന്നെ കാര്യം എന്ന്‌ തീരുമാനിച്ചു.      അയോദ്ധ്യാകാണ്ഡത്തില്‍ പാര്‍വ്വതി പരമേശ്വരനോട്‌ സംവദിയ്ക്കുന്നതാണ്‌ അതില്‍ പറഞ്ഞിരിയ്ക്കുന്ന ഭാഗം. പേജ്‌ 67. തപ്പി എടുത്തു. അതില്‍ ഒരു ബൂക്മാര്‍ക്ക്‌. ...        നിറം മങ്ങിയിരിയ്ക്കുന്നു.       ആ പുറം സ്ഥിരമായി ഉപയോഗിയ്ക്കുന്നതിണ്റ്റെ ലക്ഷണങ്ങല്‍ മുഴുവനും ഉണ്ട്‌. ....


        അമ്മ വെറുതെ ഇരിയ്ക്കുന്നത്‌ ഞാന്‍ ആകെ കണ്ടിട്ടുള്ളത്‌ കൂട്ടാനു കഷ്ണം നുറുക്കാനും രാമായണം വായിയ്ക്കാനും ആണ്‌.          സ്വന്തം അഭിവൃദ്ധിയേക്കാള്‍ അമ്മമാര്‍ ആഗ്രഹിയ്ക്കുന്നത്‌ മക്കളുടെ നന്‍മയാണെന്നത്‌ ഞാനും മനസ്സിലാക്കുന്നു.        ജീവിതം പകുതി പിന്നിട്ടിട്ടാണ്‌ ആ ജ്ഞാനം കിട്ടിയത്‌ എന്ന് മാത്രം.      ഞാനും അമ്മയായതിന്‌ ശേഷം.


****

No comments: