Wednesday, July 10, 2013

വീണ്ടും ചില വികട തമാശകൾ

വീണ്ടും ചില വികട തമാശകൾ 

ആരേയും വിഷമിപ്പിക്കാനല്ല ഇത് എഴുതുന്നത്. വിഷമം തോന്നിയെങ്കിൽ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുന്നു .

1. 

വീര വീരാട കുമാര വിഭോ 
ചാരുതരാഗുണ സാഗര ഭോ 
മാരലാവണ്യ - നാരി 
മനോഹാരി താരുണ്യ ...

വീരവിരാട കുമാരൻ പണ്ട് 
ചാരുകസേരയിൽ നിന്ന് വീണു 
കയ്യും ഒടിഞ്ഞു - പിന്നെ 
രണ്ട് കാലും ഒടിഞ്ഞു ....

2.


വീരനാം നളന്റെ ഭാര്യ 
സുന്ദരി ദമയന്തി ..

വീരനിന്നാളെന്റെ ഭാര്യ 
സുന്ദരിയെ മാന്തി ..  


സീതി ഹാജി നമ്പറുകൾ 
3.

ഭർഗ്ഗോ ദേവസ്യ ധീ മഹീ 

ദേവസ്യേടെ ഫർഗ്ഗോ വണ്ടി മാഹിയിൽ ചെന്ന് ധീം..

4. 

നിർമ്മായ കർമ്മണാ  ശ്രീ ..

ഇത് നിർമ്മിച്ചതും കുമ്മായം കൊണ്ടാണ് .

******

കടപ്പാട് : എന്റെ അമ്മ.

1 comment:

Raman said...

"who is affraid of virginia wolf- വെള്ളായനി അർജ്ജുനനെ ആർക്കാ പേടി " ധൈര്യായി പോരട്ടെ..