Thursday, April 26, 2012

കൂട്ടുകാരന്‍

കൂട്ടുകാരന്‍

 വിമല കോളേജിലെ ആദ്യ ദിവസങ്ങളില്‍ ഒന്ന്. സ്വയം പരിചയപ്പെടുത്തല്‍ നടന്നുകോണ്ടിരിയ്ക്കുന്നു. എണ്റ്റെ നാടിനെ കുറിച്ച്‌ കേട്ടപ്പോള്‍ ഒരു കൂട്ടുകാരി ഓടി വന്നു. അവളുടെ ബാല്യം എണ്റ്റെ ഗ്രാമത്തിലത്രെ!

ജയപ്രഭ. അതാണ്‌ അവളുടെ പേര്‌. അവള്‍ക്ക്‌ ആരെയും വ്യക്തമായി ഓര്‍മയില്ല. അവളുടെ അമ്മ പറഞ്ഞറിഞ്ഞ അറിവേ അവള്‍ക്കുള്ളു. കമലവേണി ടീച്ചര്‍, ആമ്പലംകാവ്‌, അങ്ങനെ കുറച്ച്‌ അവ്യക്തമായ ഓര്‍മകള്‍. ഞാന്‍ ഓര്‍ത്ത്‌ നോക്കി. എനിക്ക്‌ ഒരു ആശയെ ഓര്‍മയുണ്ട്‌. ഒരു ജയനെ ഓര്‍മയുണ്ട്‌. അവരെ അവള്‍ക്കറിയില്ല. അവള്‍ അമ്മയോട്‌ ചോദിച്ച്‌ വരാമെന്ന് പറഞ്ഞു.

ജയന്‍. അവന്‍ എണ്റ്റെ ആ കാലത്തെ ഓര്‍മകളിലെ ഒരേ ഒരു കൂട്ടുകാരന്‍. അവന്‍ എണ്റ്റെ വീട്ടില്‍ വരാറുണ്ട്‌. എണ്റ്റെ ആട്ടിന്‍ കുട്ടികളെ തൊടാന്‍ അവന്‌ വലിയ ഇഷ്ടമായിരുന്നു. അവള്‍ പറഞ്ഞ വാടക വീട്‌, അത്‌ ജയണ്റ്റെ തന്നെ. പക്ഷെ ആ പേരില്‍ ഓരാളെ അവള്‍ക്കറിയില്ല. അവള്‍ പോയതിന്‌ ശേഷം വന്നവനായിരിയ്ക്കും ജയന്‍.

അന്നത്തെ അംഗന്‍ വാടിയില്‍ എടുത്ത ഒരു ഫോട്ടോ എണ്റ്റെ കയ്യില്‍ ഉണ്ടായിരുന്നു. അതു ഞാന്‍ അവളെ കാണിച്ചു. പഴയ ഫോട്ടോസ്‌ എല്ലാം അവള്‍ക്ക്‌ നഷ്ടപ്പെട്ടതുകൊണ്ട്‌, അതിലെ ആരെയും അവള്‍ക്ക്‌ മനസ്സിലായില്ല. അവള്‍ അത്‌ അമ്മയെ കാണിച്ചു. അവളുടെ ഏട്ടനെയും. ജയനെയും കമലവേണി ടീച്ചറെയും അമ്മ തിരിച്ചറിഞ്ഞു. അത്‌ എണ്റ്റെ ജയന്‍ തന്നെ. അവളുടെ ഏട്ടന്‍. എണ്റ്റെ കൂടെ ആ ഫോട്ടോയില്‍ നിന്നിരുന്ന ൪ ആണ്‍കുട്ടികളെയും അവന്‍ തിരിച്ചറിഞ്ഞു. ഞാന്‍ മാത്രം അവണ്റ്റെ ഓര്‍മകളില്‍ എവിടെയും ഉണ്ടായിരുന്നില്ല.

5 comments:

ഒരു വിളിപ്പാടകലെ said...

നല്ല എഴുത്ത് . ഞാനും ഓര്‍ത്തു, ആമ്പലം കാവില്‍ വന്ന ദിവസം ( സങ്കടപ്പെടുത്തുന്ന ഓര്‍മ്മകള്‍)) )

എന്നാലും അവന്‍റെ ഓര്‍മകളില്‍ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞത് ഞാന്‍ വിശ്വസിക്കില്ല . ഒരു തടവ്‌ കണ്ടാല്‍ , ആയിരം തടവ്‌ കണ്ടമാതിരിയുള്ള ഐറ്റം ആണ് . മറക്കാന്‍ ഒരു വഴിയുമില്ല :D

ഗുണ്ടൂസ് said...

illa chechi.. avanenneppatti oru ormayum illa.. njaan ormippikkaanum sramichilla..

ഷാഹുല്‍ കരുവന്തല said...

ഓര്‍മ്മകളില്‍ ഏറ്റവും നല്ല കാലം ബാല്യം തന്നെ.. ഓര്‍മ്മകളിലെ ബ്ലാക്ക് ആന്റ് വൈറ്റ് കാലം ...

ഗുണ്ടൂസ് said...

entethu colorful aayirunnu shahoo..

Shaiju Rajendran said...

മറ്റുള്ളവരാല്‍ ഓര്‍മ്മിക്കപ്പെടാന്‍ ഒരു യോഗം വേണം