Thursday, April 26, 2012

ഒരു മുഖം മൂടി തരാനുണ്ടോ?

ഒരു മുഖം മൂടി തരാനുണ്ടോ?


അസ്വസ്തമായ മനസ്സ്‌. ഇതൊക്കെ ഒന്നിറക്കി വയ്ക്കാന്‍ ആരുണ്ട്‌ കൂട്ടത്തില്‍? മനസ്സ്‌ തുറന്നിട്ടപ്പോഴൊക്കെ കടന്ന് വന്നവര്‍ക്ക്‌ മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു. ചിരിയ്ക്കുന്ന മുഖത്തിനു പിന്നിലെ വികൃതമായ മനസ്സ്‌. ആശ്വാസത്തിനായി ചെന്നിടത്തൊക്കെ ഈ വൈകൃതം ഞാന്‍ കൊണ്ടറിഞ്ഞു. സത്യത്തിനു മുന്നില്‍ മുഖം തിരിയ്ക്കുന്നവര്‍ എത്ര ഭേദം!


ഈ ലോകത്ത്‌ എനിയ്ക്കും ഒരു മുഖം മൂടി വേണം. ആരും സ്വന്തമായുള്ളത്‌ ഊരിത്തരാന്‍ തയ്യാറല്ലാത്തതുകൊണ്ട്‌, ഞാന്‍ പണിപ്പുരയിലേയ്ക്ക്‌. ഒരു മുഖം മൂടി സ്വന്തമായി സൃഷ്ടിക്കാനായി.

10 comments:

ഒരു വിളിപ്പാടകലെ said...

ഇല്ല , എന്‍റെ ആവശ്യത്തിനു തന്നെ തികയുന്നില്ല , പിന്നെങ്ങനെ തരാന്‍ കഴിയും ?

Najeemudeen K.P said...

really good thought..

ഗുണ്ടൂസ് said...

:) thanks for the comments..

Anonymous said...
This comment has been removed by a blog administrator.
Shahul said...

കാലഘട്ടത്തെ തിരിച്ചറിഞ്ഞ എഴുത്ത്. കവചകുണ്ഡലം പോലെ ഒരോരുത്തര്‍ ക്കുമുണ്ട് ഒരോ മുഖo മൂടി.

ഗുണ്ടൂസ് said...
This comment has been removed by the author.
ഗുണ്ടൂസ് said...

Thanks shahul.. palarkkum onniladhikam mukhammoodikalethre..

Unknown said...

നല്ല പുസ്തകങ്ങള്‍ സുഹൃത്തിന്റെ ഗുണം ചെയ്യും.

-സ്വന്തം പൊന്നമ്പലം

ഗുണ്ടൂസ് said...

theerchayaayum santhosh..

Shaiju Rajendran said...

ഹ്രസ്വമായ ഒരു പോസ്റ്റ്‌ കൊണ്ട് വിശാലമായി ചിന്തിപ്പിച്ചതിനു ഒരു കമന്റ്‌ ഇരിക്കട്ടെ എന്റെ വക...(പണിതുയര്‍ത്തിയ സ്വന്തം മുഖം മൂടിയെക്കുറിച്ചുള്ള ഒരു ആത്മഭാഷണം വരും പോസ്റ്റുകളില്‍ മുഖം മൂടി ഇല്ലാതെ എഴുതാന്‍ കഴിയുമാറാകട്ടെ എന്ന് ആസംസിക്കുന്നു)

എന്ന്
ഒരു മുഖം മൂടിക്കാരന്‍
ഒപ്പ്‌.